പാർലമെൻറ് തിരഞ്ഞെടുപ്പ് തോൽവിയിൽ കെപിസിസി നിയമിച്ച മൂലം സമിതിയുടെ അന്വേഷണം റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യവുമായാണ് പോസ്റ്റർ ഇറങ്ങിയിട്ടുള്ളത്.കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡി സി സി,പ്രസ് ക്ലബ്ബ്,സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവയ്ക്ക് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഡിസിസി ഓഫീസിനു മുന്നിൽ ദിവസങ്ങളോളം തുടർച്ചയായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
