കോട്ടയം: കോൺഗ്രസ് കല്ലറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം റേഷൻ വിതരണത്തിൽ സർക്കാർ അനാസ്ഥയ്ക്കെതിരെ കളമ്പുകാട് ജംഗ്ഷനിലുള്ള റേഷൻ കടയുടെ മുൻപിൽ ധർണ്ണ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട്റ്റി.എം . മനോജിന്റെ അധ്യക്ഷതയിൽ കൂടിയ ധർണ സമരം മുൻ മണ്ഡലം പ്രസിഡണ്ട്എൻ.ഐ. സൈമൺ ഉദ്ഘാടനം ചെയ്തു. വി.ജി.ജനാർദ്ദനൻ, കെ. എൻ. വേണുഗോപാൽ, സ്റ്റീഫൻ മേനാം കുന്നേൽ, അജയകുമാർ, ടി.കെ. ചന്ദ്രശേഖരൻ നായർ, ജിഷ രാജപ്പൻ നായർ, അമ്പിളി ബിനീഷ്, റെജി ടി. തടിപുഴ, ജോർജ് തയ്യിൽ, കുഞ്ഞുമോൾ അശോകൻ, എം.എൻ രമേശൻ, ബാബു തയ്യിൽ, പൊന്നപ്പൻ, വേദമൂർത്തി, ജോയ് ചൂരക്കുഴി, ടി.കെ. രവി, സജിമോൻ തുടങ്ങിയവർ സംസാരിച്ചു
Tags
kottayam