അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രൊമാൻസ്. ചിത്രത്തിന്റെ വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. 2025 ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീത് പ്രതാപ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ തുടങ്ങിയവരും അഭിനയിക്കുന്നു. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്‌നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്. പുറത്തുവിട്ടു. 2025 ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.
അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്‌നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്.