കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം ബ്ലോക്ക് കമ്മറ്റി പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി


കുന്നംകുളം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം ബ്ലോക്ക് കമ്മറ്റി പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി . കുന്നംകുളം മുനി : ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച പ്രതിക്ഷേധമാർച്ച് ടൗൺ ചുറ്റി ട്രഷറിക്കു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ജില്ലാ കമ്മറ്റി അംഗം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസി. എം. കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജി, ജോബ് രാജ് , ജില്ലാ കമ്മറ്റി അംഗം കെ.ജി പാറുക്കുട്ടി യൂണിറ്റ് സെക്രട്ടറിമാരായ ഡെന്നീസ് മങ്ങാട് , ടി. രാജഗോപാൽ ' യൂണിറ്റ് പ്രസിഡണ്ട് അന്നമ്മ ബെന്നി ബ്ളോക്ക് ജോ: സെക്രട്ടറി പി.കെ വേലു എന്നിവർ പ്രസംഗിച്ചു. എം.എ. വേലായുധൻ , അഭി വി. ആർ , മേരി ഉതുപ്പ് എന്നിവർ നേതൃത്വം നൽകി
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال