വടക്കാഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട.

 


വടക്കാഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട.ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് വരുന്ന മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും ഉപയോഗം തടയുന്നതിനായി റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആര്‍.ടി.സി,  ടൂറിസ്റ്റ് ബസ് ,  തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.


 ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ധൻബാദ് എക്സ്പ്രസ്സിൽനിന്നാണ്  എക്സൈസ് സംഘവും ആർ പി എഫും ചേർന്ന്ഒരു കിലോയോളം തൂക്കം വരുന്ന 5 പാക്കറ്റുകളിലായി സൂക്ഷിച്ച 5.200 കിലോ  കഞ്ചാവ്  പിടികൂടിയത്.  ദിവസങ്ങൾക്ക് മുമ്പാണ് കുണ്ടന്നൂരിൽ വാഹനത്തിൽ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. പ്രതികൾക്കായി ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും തൽസമയം കണ്ടെത്താൻ കഴിഞ്ഞില്ല.വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജിജി പോളിന്റെ നേതൃത്വത്തിൽ നടത്തിയ  റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സി പി  മധു, ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ  സി എ സുരേഷ്, എ.ആർ സുരേഷ് കുമാർ, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് സി എം സുരേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ  പ്രശോഭ് പി ആര്‍, അർജുൻ പി ആര്‍, നിതീഷ്  കെ സി എന്നിവരെ കൂടാതെ റെയിൽവേ ക്രൈം ഇൻ്റലിജൻസ് ബ്യൂറോ വിഭാഗം ഇൻസ്പെക്ടർ ദീപക് എ ഡി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ  എം ഷിജു, എന്‍  അശോക് തുടങ്ങിയവരുമുണ്ടായിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال