മടക്കാന്‍ കഴിയുന്ന ഐഫോണും മാക് കമ്പ്യൂട്ടറുകളും നിര്‍മിക്കാന്‍ ഒരുങ്ങി ആപ്പിൾ


ആപ്പിൾ ഐഫോണ്‍ പുതിയ സീരീസ് അവതരിപ്പിക്കുമ്പോള്‍ ചില കളിയാക്കലുകളുമായി എതിരാളികളായ സാംസങ് രംഗത്തെത്തുന്നത് പതിവാണ്. ആപ്പിള്‍ ഐഫോണ്‍ 16 അവതരിപ്പിച്ചപ്പോള്‍ സാംസങ്ങിന്റെ പരിഹാസം വലിയ ചര്‍ച്ചയായിരുന്നു. ഇത് മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്ക് എന്ന 2022-ലെ പോസ്റ്റ് റീപോസ്റ്റ് ചെയ്തായിരുന്നു ഐഫോണ്‍ 16 ലോഞ്ചിന് സാംസങ് മറുപടി നല്‍കിയത്.

എന്നാലിപ്പോള്‍, സാംസങ്ങിന്റെ പരിഹാസം ആപ്പിള്‍ സീരിയസ് ആയി എടുത്തു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആപ്പിൾ മടക്കാന്‍ കഴിയുന്ന ഐഫോണും മാക് കമ്പ്യൂട്ടറുകളും നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ പുതിയ മോഡം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ആലോചനയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുചെയ്യുന്നു.
പുതിയ മോഡം വികസിപ്പിക്കുന്നതോടെ നിലവിലുള്ള ക്വാല്‍കോം മോഡങ്ങള്‍ പിന്‍വലിക്കുമെന്നാണ് സൂചന. ഇതോടെ ഐഫോണുകള്‍ ഭാരംകുറഞ്ഞതും മടക്കാന്‍ കഴിയുന്നതുമാകും. മാക്ബുക്കുകളില്‍ വൈഫൈയ്ക്ക് പുറമേ 5ജി സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് കണക്ഷനും ഇതോടെ സാധ്യമാകും. സിനോപ് എന്ന് പേരിട്ട മോഡം 2025-ഓടെ പുറത്തിറങ്ങും. 2025 ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐഫോണ്‍ എസ്.ഇയിലാവും പുതിയ മോഡം അവതരിപ്പിക്കുകയെന്നാണ് വിവരം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال