തൃശൂർ റവന്യൂ സ്കൂൾ കലോത്സവം - സ്വർണ്ണക്കപ്പ് കൈമാറി.

 


തൃശൂർ റവന്യൂ കലോത്സവത്തിൻ്റെ 117.5 ഗ്രാം തൂക്കമുള്ള സ്വർണ്ണക്കപ്പ് ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ ഐ.എ.എസ് ൽ നിന്ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ അജിതകുമാരി, ട്രോഫി കമ്മിറ്റി ചെയർമാനും കുന്നംകുളം നഗരസഭ കൗൺസിലറുമായ കെ.കെ.മുരളി കൺവീനർ എം.കെ.അതിഖാ ബീവി എന്നിവർ ഏറ്റുവാങ്ങി.സ്വർണ്ണക്കപ്പ് ഏർപ്പെടുത്തിയ സ്നേഹപൂർവ്വം ട്രസ്റ്റ് ചെയർമാനും മുൻ എം.പിയുമായ ടി.എൻ.പ്രതാപൻമുഖ്യാതിഥിയായിരുന്നു. സ്നേഹപൂർവ്വം ട്രസ്റ്റ് സെക്രട്ടറി കെ.എസ്. ദീപൻ, ട്രഷറർ എ.എ.ജാഫർ, തൃശൂർ വെസ്റ്റ് എ.ഇ.ഒ.ബിജുവി.ജി.കെ.എം.ഗഫൂർ എന്നിവർ പ്രസംഗിച്ചു.

സ്കൂൾ അവധി ദിനമായിട്ടും പുറനാട്ടുകാര ശ്രീ ദുർഗ വിലാസം എച്ച് എസ്.എസ്, കുന്നംകുളം ബഥനി എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പ്രധാന വേദിയായ കുന്നംകുളം ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ എം.കെ.അക്ബർ എം.എൽ.എ. ട്രോഫി സ്വീകരിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال