കലോത്സവ നഗരിയിൽ ശ്രദ്ധേയമായി പ്ലാസ്റ്റിക് കുപ്പികൾ നിർമ്മിച്ച ഡോൾഫിൻ



കലോത്സവ നഗരിയിൽ ശ്രദ്ധേയമായി പ്ലാസ്റ്റിക് കുപ്പികൾ നിർമ്മിച്ച ഡോൾഫിൻ .കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ഡോൾഫിൻ നിർമ്മാണം.



നല്ല വീട് നല്ല നഗരം പദ്ധതിക്ക് പേരുകേട്ട നഗരസഭയായ കുന്നംകുളം നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് ശേഖരിച്ച കുപ്പികൾ ഉപയോഗിച്ച് ഡോൾഫിൻ മാതൃക ഒരുക്കിയിട്ടുള്ളത്. 2000 ത്തോളം കുപ്പികളൾ ഉപയോഗിച്ചാണ് കലോത്സവ നഗരിയിൽ ഒരുക്കിയിട്ടുള്ള സെൽഫി കോർണറുമായി ബന്ധപ്പെട്ട് ഡോൾഫിനെ നിർമ്മിച്ചിട്ടുള്ളത്. കലാകാരനായ സണ്ണി ചീരനാണ്  ഡോൾഫിൻ മാതൃക നിർമ്മിച്ചിട്ടുള്ളത്. ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ലെന്നും എല്ലാ ജീവജാലങ്ങളുടെയും കൂടിയാണെന്നും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഭൂമി ദോഷമാണെന്നുമുള്ള സന്ദേശം ഉൾക്കൊണ്ട് 24 മണിക്കൂറും പ്രവർത്തനസജ്ജമായ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കുന്നംകുളത്തുള്ളത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال