മത്സരാർത്ഥികൾക്കും കാഴ്ചക്കാർക്കും ബുദ്ധിമുട്ടായി കലോത്സവവേദിക്ക് മുൻപിലെ ഫുട്ബോൾ കളി

റവന്യൂ കലോത്സവം നടക്കുന്ന കുന്നംകുളത്ത് പ്രധാന വേദിയായ ബഥനി സെൻ ജോൺസ് സ്കൂളിലെ വേദിയിലേക്കുള്ള പ്രവേശന കവാടത്തോട് ചേർന്ന് നടക്കുന്ന ഫുട്ബോൾ കളി  മത്സരാർത്ഥികളെയും കാഴ്ചക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.ബദനി ഓഡിറ്റോറിയത്തിലെ വേദിക്ക് ഒരു  കവാടം മാത്രമാണുള്ളത്.ഈ കവാടത്തിനു മുൻപിൽ ആണ് കുട്ടികളുടെ ഫുട്ബോൾ കളി നടക്കുന്നത് വേദിയിലേക്ക് കയറാനെത്തുന്ന മത്സരാർത്ഥികൾക്കും അവർക്കൊപ്പം വരുന്ന കാഴ്ചക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സമ്മാനിക്കുന്നതും അപകടസാധ്യത ഉണ്ടാക്കുന്നതുമാണ് ഇവിടെയുള്ള ഫുട്ബോൾ കളി'എന്നാൽ ഇത് സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വേണം കരുതാൻ അതോ മനപ്പൂർവ്വം കണ്ടിട്ടും കാണാത്തതായി നടിക്കുന്നതാണോ എന്നും അറിയില്ല. എന്തായാലും കൂടുതൽ ബുദ്ധിമുട്ടിലേക്ക് പോകുന്നതിന് മുമ്പ് സംഘാടകർ വേണ്ട നടപടികൾ എടുക്കുമെന്ന് പ്രതീക്ഷിക്കാം
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال