ജനുവരി 4 ശനിയാഴ്ച രാവിലെ 9 ന് നടക്കുന്ന സാംസ്കാരിക പരിപാടി കക്കാട് കാരണവപ്പാട് മണക്കുളം ദിവാകര രാജ ഉദ്ഘാടനം നിർവഹിക്കും.
ക്ഷേത്രത്തിലെ കോമരം ശ്രീകാരക്കുറ രാമചന്ദ്രൻ നായരെ ചടങ്ങിൽ ആദരിക്കും. സാംസ്കാരിക സദസിലും ആദരണീയരും ചടങ്ങിലും സിനിമ താരം രമ്യ നമ്പീശൻ മുഖ്യാതിഥിയായും പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ പെരുവനം കുട്ടന്മാരാർ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും.സ്നേഹം ചാരിറ്റബിൾ ട്രസ്റ്റി സുനിൽദാസ് സ്വാമി, വാസ്തുവിദ്യ വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്,ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി,ക്ഷേത്രം തന്ത്രിമാരായ അണ്ടലാടി പരമേശ്വരം നമ്പൂതിരി തെക്കേടത്ത് ശശിധരൻ നമ്പൂതിരി തുടങ്ങി കലാസാംസ്കാരിക അധ്യാത്മിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.ഉച്ചയ്ക്ക് കാക്കാട് രാജപ്പൻമാരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറും.അത്താഴപൂജയ്ക്ക് ശേഷം മുല്ലക്കൽ പാട്ടിന് എഴുന്നള്ളിച്ച് ഈടും കൂറും കഴിഞ്ഞ് കളം പ്രദക്ഷിണത്തിനും കളം പൂജയ്ക്കും കളം പാട്ടിനു ശേഷം കോമരം നാളികേരത്തിന് മുകളിൽ ഒരേരിപ്പിൽ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാതെ 36008നാളികേരം എറിഞ്ഞുകഴിഞ്ഞ് കളം മായ്ച്ചു പ്രസാദം നൽകി കൂറ വലിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് പരിസമാപ്തി ആവുകയെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സുബിൻദാസ്, സുനീഷ് അയിനിപ്പുള്ളി,കെ ഭാസ്കരക്കുറുപ്പ്,രാജീവ് തറയിൽ,കെ കെ മണികണ്ഠൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു