ടി.പി. വധക്കേസ് പ്രതിയുടെപരോൾ: എന്ത് അപരാധമാണുള്ളതെന്ന് പി. ജയരാജൻ


കണ്ണൂർ: ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്ത് അപരാധമാണുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎം നേതാവ് പി. ജയരാജൻ. കോവിഡ് കാലത്ത് പോലും സുനിക്ക് പരോൾ നല്കിയിട്ടില്ല. മനുഷ്യാവകാശത്തിന് കൊടിയുടെ നിറവും മാനദണ്ഡമാക്കണമോ എന്നും ജയരാജൻ സമൂഹമാധ്യമത്തിൽ ചോദിക്കുന്നു.

ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്ന മാഹി സ്വദേശി കൊടി സ ുനിക്ക് പരോളിന് അർഹതയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിനു കാരണം.

അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാൽ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയെത്തുടർന്നാണ് മാനുഷിക പരിഗണയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്.

കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയ്ക്കു കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശിപാർശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു.

കോവിഡിന്‍റെ ഒരു ഘട്ടത്തിനു ശേഷം തടവുകാരോടു തിരികെ ജയിലിൽ പ്രവേശിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നൽകിയത് എന്നതും അനുഭവമാണ്. കോവിഡ് കാലത്തു പോലും കൊടി സുനിക്ക് പരോൾ നൽകിയിരുന്നില്ല.

ആറുവർഷങ്ങൾക്കു ശേഷം അമ്മയുടെ പരാതിയെത്തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്നും ഫെയ്സ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال