കൊച്ചിയിൽ സുഹൃത്തായ യുവതിയെ റോഡിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു യുവാവ്; എട്ടിന്റെ പണി കൊടുത്തു പോലീസ്

പെരുമ്പാവൂർ: എറണാകുളത്ത് സുഹൃത്തായ യുവതിയെ യുവാവ് റോഡിൽ തടഞ്ഞു നിർത്തി ഉപദ്രവിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. സംഭവത്തെ തുടർന്ന് യുവാവിനെ പോലീസ് പിടികൂടി.കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതി സൗഹൃദത്തിൽ നിന്നും പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.അതേസമയം ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ ആണ് 21കാരിയായ യുവതിയും മുഹമ്മദ് ഫൈസലും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. അടുത്തിടെ യുവതി മുഹമ്മദ് ഫൈസലുമായുള്ള  സൗഹൃദത്തിൽ നിന്ന് പിൻമാറി. ഇതാണ് ആക്രമണത്തിന്  പ്രകോപനമായതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. യുവാവിനെ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച യുവതിയുടെ കൈ പ്രതി പിടിച്ച് തിരിക്കുകയും, കൈവശമുണ്ടായിരുന്ന 69000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. 

ഇതിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. പെരുമ്പാവൂർ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത  പൊലീസ് മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال