കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിന് നിയമസഹായം നൽകിയതിന്റെ പേരിലുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് സാബു മോൻ. പ്രയാഗ കുടുംബസുഹൃത്താണ്. ഫോൺവിളിച്ചാൽ പലരും എടുക്കാതായെന്ന് പ്രയാഗ പറഞ്ഞതായും ഇത്തരം പ്രശ്നങ്ങളിൽ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ താൻ ഭയപ്പെടുന്നില്ലെന്നും സാബു മോൻ കൂട്ടിച്ചേർത്തു.

തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടിരക്ഷപ്പെടരുതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും പ്രയാഗയോട് താനാണ് പറഞ്ഞത്.
രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടൈയാൻറെ റിലീസിനിടെ നടി പ്രയാഗ മാർട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരിൽ വീട്ടുകാരും സുഹൃത്തുക്കളുമുണ്ട്. തനിക്ക് രണ്ട് പെൺകുട്ടികളാണുള്ളതെന്നും ചിലർ ഓർമ്മിപ്പിച്ചുവെന്നും സാബുമോൻ പറയുന്നു. സൗഹൃദങ്ങൾക്ക് വലിയ വിലയാണ് കൽപ്പിക്കുന്നത്.
