കൊച്ചി: ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഡി.ജെ.. ഷോയ്ക്കിടെ കവർന്ന ഫോണുകളിൽ ചിലത് ഡൽഹിയിലെ ചോർ ബസാറിൽ കണ്ടെത്തിയതായി റിപ്പോർട്ട്. രണ്ട് ഫോണുകളുടെ സിഗ്നലുകളാണ് ഡൽഹിയിൽനിന്ന് ലഭിച്ചത്.
അതേസമയം മൂന്നുപേർ വീതം അടങ്ങുന്ന രണ്ട് അന്വേഷണ സംഘങ്ങൾ ഡൽഹിയിലേക്കും മുംബൈയിലേക്കും തിരിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 36 ഫോണുകളാണ് കൊച്ചിയിലെ ഷോയ്ക്കിടെ അപഹരിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണാണ്.
ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതിനാൽ ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമേ പോലീസിനു ലഭിച്ചിട്ടുള്ളൂ എന്നതും വെല്ലുവിളി ആണ്.

