ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ വാർഡ് പുനർവിഭജനം പൂർത്തിയായി: വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം:  സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ മാത്രം 1577 ജനപ്രതിനിധികൾ പുതുതായി കടന്നുവരും. അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് ജനപ്രതിനിധികളുടെ എണ്ണം കൂടുന്നത്. 

941 ഗ്രാമപ്പഞ്ചായത്തുകളിലായി 1375 വാർഡുകൾ കൂടി. ആകെ 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആകും. ജില്ലാ പഞ്ചായത്തുകളിൽ 15 ഡിവിഷനുകളും കൂടും. 

തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിനു മുന്നോടിയായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ പുതിയ വാർഡുകളുടെയും ഡിവിഷന്റെയും എണ്ണം നിശ്ചയിച്ചു സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങിയപ്പോഴാണ് 1577 പുതിയ ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിച്ചത്.  

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال