സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും വടക്കൻ കേരളത്തിലും വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രവചനം.കേരളതീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് മഴ ശക്തമാകുന്നത്. വടക്കൻ ജില്ലകളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. 

കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال