തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് മുഖ്യമന്ത്രി സംരക്ഷണം തുടരുന്നതിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്‌തി. ഇടതുമുന്നണിയിലെ കക്ഷികളുടെ സമ്മർദ്ദം തള്ളി മുഖ്യമന്ത്രി അജിത് കുമാറിന് കവചം ഒരുക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.
ആർഎസ്എസ് കൂടിക്കാഴ്ചയിൽ ഡിജിപി തല അന്വേഷണത്തിന് ഒരു മാസം എടുക്കില്ലെന്നാണ് ഘടക കക്ഷികൾ കരുതുന്നത്. സംരക്ഷണം അധികം തുടർന്നാൽ കൂടുതൽ പരസ്യ പ്രതികരണങ്ങളിലേക്ക് എഡിഎഫിലെ പാർട്ടികൾ പോകും.
ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത്കുമാറിനെ മാറ്റാതിരിക്കുന്നതിൽ വലിയ ധാർമ്മിക പ്രശ്‌നം ഉണ്ടെന്നാണ് സിപിഐ അടക്കമുള്ള പാർട്ടികളുടെ നിലപാട്.

