അയൽവാസിയുടെ ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു : പ്രതി റിമാൻഡിൽ

എറണാകുളം:   അയൽവാസിയുടെ പശുവിനെ വെട്ടിക്കൊന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. പിറവം ഇടക്കാട്ടുവയൽ സ്വദേശിയായ മനോജിന്റെ നാല് മാസം ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്ന രാജുവിനെയാണ് കോടതി റിമാൻഡ് ചെയ്തത്.  മിണ്ടാപ്രാണികൾക്കെതിരായ ക്രൂരത, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 

Vadassery

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പശുവിൻറെ കഴുത്തിനേറ്റ വെട്ടാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. 4 മാസം ഗർഭിണിയായ പശുവിനെ കോടാലികൊണ്ട് വെട്ടിക്കൊല്ലാൻ മാത്രം പ്രകോപനം രാജുവിന് ഉണ്ടായത് എന്തെന്ന് അറിയില്ല. അപ്രതീക്ഷിത ആക്രമണം തടയാനെത്തിയ മനോജിൻറെ ഭാര്യക്കും മകനും പരിക്കേറ്റിരുന്നു. ഇരുവരും സുഖം പ്രാപിച്ചു വരുന്നു. 3 പശുക്കളും 3 കിടാങ്ങളുമാണ് തൊഴുത്തിൽ ഉണ്ടായിരുന്നത്. 

KR Thekkedathu Mana

കഴുത്തിന് സാരമായി പരിക്കേറ്റ മറ്റൊരു പശുവിനും കിടാങ്ങൾക്കും കുറച്ചധികം നാൾ പ്രത്യേക പരിചരണം വേണം.  മനോജിൻറെ പശുത്തൊഴുത്തിലെ മാലിന്യം തൻറെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നു എന്നായിരുന്നു ഓട്ടോ ഡ്രൈവറായ രാജുവിൻറെ സംശയം.  ഇതാകാം ഈ അക്രമണത്തിൽ കലാശിച്ചതെന്നാണ് സംശയം. 


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال