ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി സര്‍ക്കാര്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി സര്‍ക്കാര്‍. എസ്‌ഐടിക്ക് നേതൃത്വം നല്‍കുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. 

പ്രത്യേക സംഘത്തിന്റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം.കമ്മിറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരില്‍ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാന്‍ പരാതിക്കാര്‍ തയ്യാറായാല്‍ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. 

രണ്ടാഴ്ചക്കുള്ളില്‍ പ്രത്യേക സംഘം സര്‍ക്കാരിന് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അതിനായി അന്വേഷണ സംഘത്തിലെ ഓരോരുത്തരും ചെയ്യേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال