കൊച്ചി: മൂവാറ്റുപുഴയിൽ അർദ്ധ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെയ്പ്പ്. കടാതിമംഗലത്ത് താമസിക്കുന്ന നവീന് വെടിയേറ്റു. അർദ്ധ സഹോദരനായ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ നടത്തുന്നു.

സംഭവം ഇന്നലെ രാത്രി ഒന്നുമണിയോടെയായിരുന്നു. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മിൽ മുൻപ് പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഉണ്ടായ തർക്കം മൂലമാണ് കിഷോർ കുപിതനായി നാടും തോക്ക് ഉപയോഗിച്ച് നവീനെ വെടിവെച്ചത്. ഉപയോഗിച്ച തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.
വയറിന് വെടിയേറ്റ നവീനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ ഉണ്ടായിരുന്ന മറ്റ് അംഗങ്ങളും വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരുമാണ് പൊലീസിനെ വിവരം അറിയിച്ചത്.
