തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് എം.ടെക്, എം.സി.എ 20 വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 24 ശനിയാഴ്ച

തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് എം.ടെക്, എം.സി.എ 20 വിദ്യാർഥികളുടെ  ബിരുദദാന ചടങ്ങ്  ഓഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10.30 ന് നടക്കും. വിവിധ പഠന വകുപ്പുകളിൽ നിന്നും യോഗ്യത നേടിയ 600 ൽ അധികം വിദ്യാർഥികൾക്ക്  ചടങ്ങിൽ ബിരുദം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ  ഡോ. പി.ആർ ഷാലിജ്  മുഖ്യാതിഥിയായി പങ്കെടുക്കും. വിദ്യാ  ഇന്റർനാഷണൽ  ചാരിറ്റബിൾ  ട്രസ്റ്റ് ചീഫ് പേട്രൺ പി.കെ അശോകൻ അധ്യക്ഷത വഹിക്കും. 

വിദ്യയിൽ നിന്ന് 300 ൽ അധികം വിദ്യാർഥികൾക്ക് പ്ലേയ്സ്മെന്റ് ഇക്കഴിഞ്ഞ വർഷത്തിൽ  ലഭിച്ചിട്ടുണ്ട്. കാലോചിതമായ നൈപുണ്യം ആർജിക്കുന്നതിനായി കേരള സർക്കാരിന്റെ അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം  ധാരണാപത്രം ഒപ്പു വെച്ചിരിക്കുന്ന കോളേജിൽ പഠന കാലത്ത് തന്നെ ധാരാളം ജോലി സാധ്യത കോഴ്സുകൾ ഈ ബാച്ചിലെ വിദ്യാർഥികൾ സ്വായത്തമാക്കിയിട്ടുണ്ട്. കൂടാതെ സർവ്വകലാശാല നൽകുന്ന വിവിധ മൈനർ ഹോണേഴ്‌സ്  ഡിഗ്രി ലഭിച്ച വിദ്യാർഥികൾ ബിരുദദാന ചടങ്ങ് പ്രൗഡോജ്ജ്വലമാക്കും. ചടങ്ങ് യൂട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

സംഘാടക സമിതി  ചെയർമാൻ സാബു സൗമ്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് ലാൽ, പ്രിൻസിപ്പൽ ഡോ.സി.സുനിത   ചടങ്ങിനു നേതൃത്വം നൽകും എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ  പ്രോഗ്രാം കൺവീനർ ഡോ.പി.എസ്. അഭിലാഷ, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ നിർമല കൃഷ്ണൻ, നീനു തോമസ്, ഡോ. അഞ്ജലി പി.ശശിധരൻ,  അനൂജ വി.എസ് എന്നിവർ പങ്കെടുത്തു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال