
ദില്ലി: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എസ്എഫ്ഐഒ. എട്ടി സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ് അയച്ചു. കേസിലെ വിവരങ്ങൾ തേടുന്നതിനായി ഈ മാസം 28,29 തീയതികളിൽ ചെന്നൈയിൽ എത്താനാണ് നിർദേശം. ഇതിനിടെ അറസ്റ്റ് നടപടികൾ തടയണമെന്ന് കാണിച്ച് സിഎംആർഎൽ ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി.
