സിദ്ധാർഥന്‍റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ

കോഴിക്കോട്:  സിദ്ധാർഥൻറെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. 30 ദിവസത്തിനകം മറുപടി നൽകണമെന്ന നിർദ്ദേശത്തോടെ  പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി.  

സിദ്ധാർത്ഥൻറെ മരണത്തെ തുടർന്ന് സസ്പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവർണർ വ്യക്തമാക്കുന്നത്.

 ഇരുവർക്കും എതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. നിലവിൽ രണ്ടു പേരും സസ്പെൻഷനിലാണ്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال