ആലപ്പുഴ: നവവധുവിനെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ലെജ്‌നത്ത് വാർഡിൽ താമസിക്കുന്ന ആസിയ (22) ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവിന്റേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. മൃതദേഹം ജനറൽ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
