കൊച്ചി: നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ധിഖ് രാജിവെച്ചു. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു.കഴിഞ്ഞ ദിവസം യുവനടി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

