തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടത്തിയ പരാമർശങ്ങൾ തിരുത്തി നടൻ ഇന്ദ്രൻസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ലെന്നും അതിന്റെ രീതിയോ വിവരങ്ങളോ ഒന്നും അറിയില്ലെന്നും ഇന്ദ്രൻസ് പ്രതികരിച്ചു.

രഞ്ജിത്തിനെ ഏറെ ബഹുമാനത്തോടെയാണ് നോക്കികണ്ടിരുന്നതെന്നും ചില കാര്യങ്ങൾ നടക്കേണ്ടിയിരുന്നില്ലെന്ന് ഓർത്ത് ദു:ഖമുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് ഉള്ളിലുണ്ടെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Tags
ENTERTAINMENT
