തിരുവനന്തപുരം: വിതുരയിൽ നിന്നും ബോണക്കാടേക്ക് ബൈക്കിൽ യാത്ര ചെയ്ത ദമ്പതികൾ തലനാരിഴയ്ക്കാണ് കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം നടന്നത്.

കാണിത്തടം ചെക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ എത്തിയപ്പോഴാണ് ആനയോട് നേരിട്ടുള്ള ആർക്കാണ്. ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത എന്നിവർ ആനയെ കണ്ടതുടൻ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ആന പാഞ്ഞടുത്ത് ബൈക്ക് തുമ്പിക്കൈയിൽ എടുത്ത് എറിഞ്ഞു. തുടർന്ന് ആന കാടുകയറി. സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ദമ്പതികളെ സുരക്ഷിതമായി ബോണക്കാട് എത്തിച്ചു.
