കായംകുളം: കരിയിലക്കുളങ്ങരയിൽ ചൂണ്ടയിടുന്നതിനിടെ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചതായി റിപ്പോർട്ട്. കരിയിലക്കുളങ്ങര പത്തിയൂർക്കാല ശിവനയനത്തിൽ ശിവപ്രസാദിന്റെയും വിജിയുടെയും മകൾ ലേഖയാണ് (19)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം.
വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അതേസമയം പെൺകുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ. സഹോദരി: നയന പ്രസാദ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

