നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി പ്രസ്ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിര മതിലും ഗേറ്റും തകർത്തു.


കോട്ടയം : കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർ വശത്തുള്ള പ്രസ്ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ ഗേറ്റും, മതിലും തകർന്നു.


ഇന്നു പുലർച്ചെയാണ് സംഭവം. കെ എസ് ആർ റ്റി സിസ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തുള്ള  കയറ്റത്ത് ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് സംഭവം.


ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡ് കുറുകെ കടന്ന് എതിർവശത്തുള്ള മതിലും ഗേറ്റും തകർത്ത് പ്രസ് ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ വളപ്പിൽ പ്രവേശിച്ച് വശത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പുലർച്ചെ റോഡിൽ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായതിനാൽ വൻ ദുരന്തം ഒഴിവായി
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال