കോട്ടയം: ബ്രിട്ടന്റെ ആദ്യ മലയാളി എം.പി. സോജൻ ജോസഫിന്റെ വീട്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ .കോട്ടയത്തിന് അഭിമാനമായ ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായ സോജൻ ജോസഫിന്റെ വിജയത്തിൽ പങ്ക് ചേരാൻ മന്ത്രി റോഷി അഗസ്റ്റിൻ എത്തി. മന്ത്രിയും സന്ദർശക സംഘവും വൈകിട്ട് ഒമ്പതിന് സോജൻ ജോസഫിന്റെ കോട്ടയം കൈപ്പുഴയിലെ വീട്ടിൽ എത്തി.

കൈപ്പുഴയിലെ കുടുംബവീട്ടിൽ മന്ത്രിയുടെ സന്ദർശനം സന്തോഷപൂർവ്വം ആയിരുന്നു. എംപിയുടെ അച്ഛനും മറ്റ് കുടുംബാംഗങ്ങൾക്കും മധുരം പകർന്നുകൊണ്ടാണ് റോഷി അഗസ്റ്റിൻ മടങ്ങിയത്.
139 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ വിജയം അവസാനിപ്പിച്ചുകൊണ്ടാണ് സോജൻ ജോസഫ് ലേബർ പാർട്ടിയുടെ ആദ്യ എം.പി.യായി ആഷ്ഫോർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് എം.പി. ഡാമിയൻ ഗ്രീന്റെ 27 വർഷത്തെ അധികാരത്തിൽ നിന്നുള്ള സീറ്റാണ് സോജൻ ജോസഫ് പിടിച്ചെടുത്തത്.
കോട്ടയംകാരനായ സോജൻ ജോസഫ് ആഷ്ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറാണ്, കൂടാതെ എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ്.
