ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വയനാട് ജില്ലാ കളക്ടർ രേണു രാജിനെ പട്ടികവർഗ വികസന വകുപ്പിന്റെ ഡയറക്ടറായി മാറ്റി നിയമിച്ചു. ഡി.ആർ മേഘശ്രീയാണ് വയനാട് ജില്ലയിലെ പുതിയ കളക്ടർ.
അദീല അബ്ദുള്ളയെ ഫിഷറീസ് വകുപ്പിൽ നിന്നും മാറ്റി. അദീലയെ കാർഷിക വികസന വകുപ്പ് ഡയറക്ടർ ആയാണ് നിയമിച്ചത്. റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരുന്ന അബ്ദുൽ നാസർ ഫിഷറീസ് ഡയറക്ടറായും നിയമിച്ചു.