ബിഹാറിൽ യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുനീക്കി. സരൺ ജില്ലയിലാണ് സംഭവം. 26കാരിയായ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷമായി പ്രണയത്തിലായിരുന്ന യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമിച്ചതെന്ന് യുവതി മൊഴി നൽകി.
ജൂലൈ ഒന്നിന് ഛപ്രയിലെ രജിസ്റ്റർ ഓഫീസിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കാമുകൻ എത്തിയിരുന്നില്ല.പിന്നീട് യുവതി ജോലി ചെയ്യുന്ന ക്ലിനിക്കിലേക്ക് ഇയാളെ വിളിച്ചുവരുത്തുകയും മരുന്ന് കുത്തിവച്ച് ബോധംകെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു.
ഇയാളെ പട്‌നയിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. നേരത്തേ രണ്ട് തവണ സുഹൃത്തിന്റെ പ്രേരണയാൽ ഗർഭഛിദ്രം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നൽകി.