പെട്രോള്‍ പമ്പിലെ ഗുണ്ടായിസം ; പൊലീസുകാരൻ സസ്‌പെന്റിൽ


കണ്ണൂര്‍: പെട്രോള്‍ പമ്പില്‍ ഗുണ്ടായിസം കാണിച്ച പൊലീസ് ഡ്രൈവര്‍ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. കാറില്‍ പെട്രോള്‍ നിറച്ച് പൈസ നല്‍കാതെ പമ്പ് ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഇതിനെതിരെയാണ് നടപടി . 

അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസും എടുത്തിട്ടുണ്ട്.ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കാറിന്റെ ബോണറ്റില്‍ തൂങ്ങി കിടന്ന പമ്പ് ജീവനക്കാരന്‍ അശോകനെ കൂടി കൊണ്ടു അനിയന്ത്രിതമായ ദൂരം കാറോടിച്ചു പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കണ്ണൂര്‍ ടൗണിലെ എന്‍കെബിടി പെട്രോള്‍ പമ്പിലാണ് സംഭവം. പമ്പില്‍ വന്ന് ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, പൈസ ചോദിച്ചതിന് ശേഷം വണ്ടി എടുത്തുപോയെന്ന് പമ്പ് ജീവനക്കാരന്‍ പറഞ്ഞു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال