കാസർഗോഡ്: നല്ലോംപുഴയിൽ കെഎസ്ഇബി കരാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. സന്തോഷ് മാരിപ്പുറമാണ് കസ്റ്റഡിയിലായിരിക്കുന്ന പ്രതി .
കണ്ണൂർ ആലക്കോട് നിന്നാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്. ചിറ്റാരിക്കാൽ പൊലീസ് ആണ് സന്തോഷിനെ കസ്റ്റഡിയിൽ എടുത്തത്. ആക്രമണത്തിന് ഉപയോഗിച്ച ജീപ്പ് വള്ളിക്കടവിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.