പാട്ന: മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ട്കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മർദ്ദിച്ചു.ബിഹാറിലെ ബഗുസാരിയിൽ ലക്മിനിയ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം . കുട്ടിയെ ആളുകൾ ചേർന്ന് തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാൾ വടിയുമായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കുട്ടി കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനമെന്നാണ് പ്രാഥമിക നിഗമനം . ഒരുകൂട്ടം ആളുകൾ ചേർന്ന് കുട്ടിയെ പിടികൂടി റെയിൽവേ ട്രാക്കിൽ എത്തിച്ച് കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഒരുകൂട്ടം ആളുകൾ ചേർന്ന് കുട്ടിയെ പിടികൂടി റെയിൽവേ ട്രാക്കിൽ എത്തിച്ച് കെട്ടിയിട്ട് മർദിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പന്ത്രണ്ടുകാരനെ രക്ഷിച്ചത്.
കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകൾ സംഘം ചേർന്ന് കുട്ടിയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു .സംഭവത്തിൽ റോഷൻ കുമാർ, ജയ് റാം ചൗധരി, കാഹുൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.