ഹാത്രസ് ദുരന്തം; മരണം 121, സുപ്രീം കോടതിയില്‍ ഹര്‍ജി

ഹാത്രസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി. മരിച്ചവരില്‍ 110 സ്ത്രീകള്‍, 5 കുട്ടികള്‍, 6 പുരുഷന്‍മാര്‍ എന്നിവരാണ് ഉള്‍പ്പെട്ടത്. അപകടത്തില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ സംഘാടകന്‍ ദേവ പ്രകാശ് മധുക്കറിനും, പരിപാടിയുടെ മറ്റ് സംഘാടകര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. 105,110,126(2) 223,238 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതേസമയം സംഭവത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്ന് ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ വിശാല്‍ തീവാരി. അന്വേഷണത്തിനുവേണ്ടി അഞ്ചംഗ സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി അഭിഭാഷകനായ ഗൗരവ് ദ്വിവേദി അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال