കൊച്ചി: 2021ൽ മോഡലുകളായ രണ്ടു യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സൈജു തങ്കച്ചൻ അറസ്റ്റിൽ. മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന എന്നിവരുടെ മരണം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഫോർട്ട്കൊച്ചിയിലെ ഹോട്ടൽ 18ൽ നിന്ന് പാർട്ടി കഴിഞ്ഞിറങ്ങിയ ഇവരുടെ കാർ സൈജുവാണ് പിന്തുടർന്നത് എന്നതാണ് കേസ്.
ഈ കേസിൽ ഉൾപ്പെടെ ഒട്ടെറെ മയക്കുമരുന്ന് കേസിലും പോക്സോ കേസിലും പ്രതിയാണ് സൈജു. യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്ന കേസിൽ ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചി: 2021ൽ മോഡലുകളായ രണ്ടു യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സൈജു തങ്കച്ചൻ അറസ്റ്റിൽ. മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന എന്നിവരുടെ മരണം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഫോർട്ട്കൊച്ചിയിലെ ഹോട്ടൽ 18ൽ നിന്ന് പാർട്ടി കഴിഞ്ഞിറങ്ങിയ ഇവരുടെ കാർ സൈജുവാണ് പിന്തുടർന്നത് എന്നതാണ് കേസ്.
ഈ കേസിൽ ഉൾപ്പെടെ ഒട്ടെറെ മയക്കുമരുന്ന് കേസിലും പോക്സോ കേസിലും പ്രതിയാണ് സൈജു. യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്ന കേസിൽ ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.