എറവക്കാട് സ്വദേശിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി. എറവക്കാട് കടുകപറമ്പിൽ സന്തോഷിൻ്റെ മകളും കണ്ടശാംകടവ് താനാപാടം ചക്കുമാട്ടുപറമ്പിൽ കിരണിൻ്റെ ഭാര്യയുമായ 24 വയസുള്ള വർഷയാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. വാതിൽ പാതി ചാരിയിട്ട ശേഷം മുറിക്കുള്ളിൽ കയറി തൂങ്ങുകയായിരുന്നു.

ഈ സമയത്ത് ഭർത്താവും വീട്ടുകാരും ഉണ്ടായിരുന്നുവെങ്കിലും അവർ അറിഞ്ഞിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞ് നോക്കിയപ്പോഴാണ് വർഷ തൂങ്ങി നിൽക്കുന്നത് കണ്ടത്.ഉടൻ തന്നെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 ന് എറവക്കാടുള്ള വീട്ടുവളപ്പിൽ നടക്കും. ഒന്നരവയസുള്ള റിഥാൻ മകനാണ്.