ടി പി ഉണ്ണികൃഷ്ണൻ സ്മാരക പൗർണ്ണമി വായനശാല ടി പി ഉണ്ണികൃഷ്ണൻ അനുസ്മരണം നടത്തി . റിട്ടയേർഡ് ജില്ലാ പഞ്ചായത്ത് ജോയിന്റ് ഡയരക്ടർ പി.കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.വി. രജീഷ്കുമാർ അധ്യഷനായി. കലാസംവിധായകൻ അജയൻ ചാലിശ്ശേരി, ഗായകൻ നിഖിൽ പ്രഭ, 2023 - 24 അധ്യായന വർഷത്തിൽ വിവിധ പരീക്ഷയിൽ വിജയികൾക്ക് ടോഫിയും ക്യാഷ് അവാർഡുo നൽകി ആദരിച്ചു.
വായനശാല സെക്രട്ടറി പ്രഭാകരൻ കെ കെ അനുസ്മരണ പ്രഭാഷണം നടത്തി. ചാലിശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ , എൻ എസ് എസ് സംസ്ഥാന കോർഡിനേറ്റർ ഡോ. രഞ്ജിത്ത് , സി ഡി എസ് ചെയർ പേഴ്സൺ ലത സൽഗുണൻ , കേരള സാഹിത്യ അക്കാദമി ചീഫ് ലൈബ്രറിയൻ ശാന്ത പി.കെ വായനശാല ഭാരവാഹികളായ കെ.കെ. കുമാരൻ , കെ.കെ.സുരേഷ് ബാബു, കലാസമിതി പ്രസിഡണ്ട് .ടി എസ്സ് സുബ്രഹ്മണൻ , രക്ഷാധികാരി രാമകൃഷ്ണൻ കെ എ പ്രസിഡണ്ട് കെ.കെ ദാസൻ എന്നിവർ സംസാരിച്ചു