ചാലിശേരി ജി.സി.സി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഹൗസിൽ മെക്കസെറ്റ് സ്വിച്ച് ഓൺകർമ്മം നടത്തി.


ചാലിശേരി ജി.സി.സി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഹൗസിൽ  മെക്കസെറ്റ് സ്വിച്ച് ഓൺകർമ്മം നടത്തി.ക്ലബ്ബ് വൈസ് പ്രസിഡൻറ് ബഷീർ മോഡേൺ പരിപാടി ഉദ്ഘാടനം ചെയ്തു . സി.വി.മണികണ്ഠൻ അധ്യക്ഷനായി . ക്ലബ്ബ് ഹൗസിന് സൗജന്യമായി നൽകിയ മെക്ക സെറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യാതിഥി പി കെ ജിജു എറണാകുളം നിർവ്വഹിച്ചു . 

ഫുട്ബോൾ അക്കാദമി താരങ്ങൾക്ക്കേരള പോലീസ് ഫുട്ബോൾ ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടി ,  ഫുട്ബോൾ കോച്ചു മാരായ റംഷാദ് , ഷൈബിൻ എന്നിവർ ബോധവൽക്കരണം നടത്തി . രക്ഷാധികരികളായ പി.എസ്. വിനു , ബാബു നാസർ , നൗഷാദ് മുക്കൂട്ട , എ.സി. ജോൺസൻ ,  ഷാജഹാൻ നാലകത്ത്, സെക്രട്ടറി എ.എം ഇക്ബാൽ , ട്രഷറർ ബഷീർ എന്നിവർ സംസാരിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال