
പന്നിശ്ശേരി സ്വദേശികളും പ്രവാസികളുമായ പാറമ്മേൽ വീട്ടിൽ ജ്യോതി ബോസ്സ് പ്രീത ദമ്പതികളുടെ വീടാണ് തകർന്നത്. ഇന്നലത്തെ കനത്ത മഴയിൽ വീടിന്റെ പുറകുവശത്തെ 25 മീറ്ററോളം ഉയരത്തിൽ നിൽക്കുന്ന കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞ് വീണാണ് വീട് ഭാഗികമായി തകർന്നത്.ശ്രീകൃഷ്ണ കോളേജിന്റെ ക്യാമ്പസ്സ് ഉൾപ്പെടുന്ന ഭൂമിയിലെ കുന്നാണ് ഇടിഞ്ഞ് വീണത്.
വർഷങ്ങൾക്ക് മുൻപ് സമീപ പ്രദേശത്തെ മറ്റൊരു വീടിന് മണ്ണിടിച്ചലിനെ തുടർന്ന് ചെറിയ നാശനഷ്ടം സംഭവിച്ചിരുന്നു. അന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ സ്ഥലത്തെത്തി സംരക്ഷണഭിത്തി കെട്ടി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.ഇന്നലെ രാവിലെ 6:45 ടെ ഭീകര ശബ്ദത്തോടെ കുന്നിന്റെ ഒരുഭാഗം തകർന്ന് വീഴുകയായിരുന്നു. വീടിന്റെ പിൻഭാഗത്ത് അടുക്കളുടെ ചുമരുകളും വാതിലും തകർത്ത് പാറ കഷ്ണങ്ങളും മണ്ണും വീടിനകത്തേക്ക് ഇരച്ചെത്തി.
പ്രവാസികളായ വീട്ടുടമൾ വിദേശത്താണ്, അപകടം നടക്കുമ്പോൾ വീട്ടിൽ ആളില്ലാത്തത് മൂലം മാത്രമാണ് വൻ ദുരന്തം ഒഴിവായത്.മേഖലയിലെ ആറ് വീടുകൾ കനത്ത മണ്ണിടിച്ചിൽ ഭീഷണിയിലാണ്

