വെറും 250 രൂപയ്ക്ക് മേളം! അമ്പരപ്പിക്കുന്ന നിരക്കുമായി കലാകാരന്മാർ.


 ഇനി ഉത്സവങ്ങൾക്ക് മേളം കൊട്ടാൻ മേളപ്രമാണിയും സംഘവും എത്തും ഒരു കലാകാരന് 250 രൂപ നിരക്കിൽ 

  
ഈ പതിറ്റാണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ശ്രീ ശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളുടെ മേളത്തിനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് അപേക്ഷ വന്നത്. ദേവസ്വം ഓഫീസർ ഈ നിരക്ക് കണ്ടു അത്ഭുതപ്പെട്ടുപോയി .
കേരളത്തിലെ കലാകാരന്മാർ 2000 രൂപ ഏറ്റവും കുറഞ്ഞ നിരക്കാക്കണമെന്ന് ആവശ്യം ഉയർത്തിയിരിക്കുമ്പോൾ ആണ് 250 രൂപ എന്ന കുറഞ്ഞ നിരക്ക് മതിയെന്നുപറഞ്ഞ് ആലങ്കോട് മണികണ്ഠനും കലാകാരന്മാരും മുന്നോട്ട് വന്നിരിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال