സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി


സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളത്. ജനങ്ങൾ സ്വയം നിയന്ത്രിക്കണം ഏർപ്പെടുത്തണമെന്നും കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

നിലവിലുള്ളത് കെഎസ്ഇബിയുടെ ഭാ​ഗത്തു നിന്നുള്ള നിയന്ത്രണമല്ല. വൈദ്യുതിക്ഷാമം ഉണ്ടാകുമ്പോഴുള്ള നിയന്ത്രണം വേറെയാണെന്നും കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടിവരും. കറൻ്റ് ചാർജ് കൂട്ടാതെയിരിക്കാൻ സർക്കാർ ശ്രമിക്കും. എന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال