23 കാരി ദശ്മി നാഗി എംഡിഎംഎയുമായി പിടിയിൽ


കൊച്ചി: പിറവം ചെട്ടിക്കണ്ടം ഭാഗത്ത്‌ എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.11 ഗ്രാം എംഡിഎംഎയുമായി യുവതിയെ അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട ദശ്മി നാഗിനെയാണ്(23) പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി.വി യുടെ നേതൃത്വത്തിൽ പിടികൂടിയത്. യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് ദശ്മി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. യുവതിയിൽ നിന്നും 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അരുൺ.കെ.കെ, റോബി.കെ.എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജയദേവൻ.എ.കെ, അനിൽ കുമാർ.എം.എൻ, സിവിൽ എക്സൈസ് ഓഫീസർ നന്ദു.എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ടിനു ജോർജ്, സൗമ്യ.ടി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ് കുമാർ.വി.സി എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

അതിനിടെ കൊല്ലം കേരളപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവ്‌ ചെടികള്‍ പരിപാലിച്ചു വളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുണ്ടഞ്ചിറ സ്വദേശി ബിനീഷ് കുമാർ(20 വയസ്) എന്നയാളാണ് പിടിയിലായത്. കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഷഹാലുദ്ദീൻ, വിനോദ്.ആർ.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സജീവ്, അനീഷ്, ഷെഫീക്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാലിം, ദീപു, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്‌ എന്നിവർ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال