വ‌‍ർക്കലയിൽ കാമുകിയുമായി വീട്ടിലെത്തിയ യുവാവിന് ക്രൂരമ‍ർദനം


തിരുവനന്തപുരം വ‌‍ർക്കലയിൽ കാമുകിയുമായി വീട്ടിലെത്തിയ യുവാവിന് ക്രൂരമ‍ർദനം. ഇലകമൺ കെടാകുളം വിവി ലാൻഡിൻ സീനുവിനാണ് കുപ്പി കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ ഭാര്യയും ഭാര്യാപിതാവും ചേർന്നാണ് മർദിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി കെടാകുളം ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. ​സീനുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال