പാലക്കാട്: പട്ടാമ്പിയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ആലത്തിയൂർ സ്വദേശി പുതുപറമ്പിൽ അഫ്സൽ സാദിഖ് (23) ആണ് മരിച്ചത്.
കണ്ണൂർ - എറണാംകുളം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത്. വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം ഉണ്ടായത് .
ട്രെയിനിന്‍റെ ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്ന അഫ്സൽ പട്ടാമ്പി പുതിയ ഗേറ്റിന് സമീപം എത്തിയപ്പോളാണ് വീണത് എന്നാണ് പുറത്തു വരുന്ന വിവരം.