പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം : ബോധവത്ക്കരണം സംഘടിപ്പിച്ചു


കുന്നംകുളം : സമൂഹത്തില്‍ പട്ടികജാതിക്കാര്‍ക്കെതിരെ ഇപ്പോഴും നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് നഗരസഭ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.


ടൌണ്‍ഹാളില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി  അസിസ്റ്റന്റ്  അഡ്വ. വിനീത തമ്പി ക്ലാസെടുത്തു. 


സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, ടി.സോമശേഖരന്‍, പി.കെ ഷെബീര്‍, കൌണ്‍സിലര്‍മാരായ എ.എസ് സുജീഷ്, ഗീത ശശി, എസ് സി ഡി ഒ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال