തൃശൂർ : കേരളത്തിൽ മാറി മാറി വന്നിട്ടുള്ള ഇടത് വലതു മുന്നണികൾ ഒന്നും പട്ടികജാതി വിഭാഗത്തിന് വേണ്ട പരിഗണന നൽകിയിട്ടില്ലെന്നും ഇത്തവണ മന്ത്രി സഭ പുന: ക്രമീകരണത്തിൽ ഈ വിഭാഗത്തിന് വേണ്ടത്ര പരിഗണന നൽകി ജനാധിപത്യ സംവിധാനത്തോട് ചേർത്തണമെന്നും വാത്താ സമ്മേളനത്തിൽ അറിയിച്ചു.
കൈരളി പുലയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് എം.ടി ശിവൻ , ജനറൽ സെക്രട്ടറി എൻ.കെ രമേശൻ, വർക്കിംഗ് പ്രസിഡൻ്റ് കെ.എ രമേശൻ, ജില്ലാ സെക്രട്ടറി ഗോകുലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു