മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻ്റെ പേരിന് മുന്നിലെ ലെഫ്റ്റനൻ്റ് കേണൽ ഡോക്ടർ എന്നീ പദവികൾ വെട്ടി മോട്ടോർ വാഹന വകുപ്പ്. വാഹന രജ്സ്ട്രേഷൻ രേഖകളിലാണ് ലെഫ്റ്റനൻ്റ് കേണൽ ഡോ. മോഹൻലാൽ എന്ന പേര് മോട്ടോർ വാഹനവകുപ്പ് വെട്ടിമാറ്റിയത്. കെഎൽ 7സിയു 2020 കാറിന്റെ രജിസ്‌ട്രേഷൻ രേഖകളിലാണ് മാറ്റം വരുത്തിയത്. 2020 ലാണ് ഈ കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പിന്നീട് വാഹനവുമായി ബന്ധപ്പെട്ട സേവനത്തിനായി ഏജൻ്റ് ആർ ടി ഓഫീസിൽ എത്തിയപ്പോഴാണ് പേര് മാറ്റണമെന്ന് ആവശ്യം മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വെച്ചത്. ആധാർ കാർഡിലെ പേര് തന്നെയായിരിക്കണം വാഹന രജിസ്ട്രേഷനിലും വേണ്ടതെന്നാണ് ഇതിന് കാരണമായി മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ ലെഫ്റ്റനൻ്റ് കേണൽ ഡോ. വി മോഹൻലാൽ എന്നായിരുന്നു വാഹന രേഖകളിലെ പേര്.
സിനിമാ ക്യാമറയ്ക്ക് മുൻപിലെ 48 വർഷങ്ങൾ ; ഒരു മോഹൻലാൽ വിസ്മയം
എന്നാൽ ഇപ്പോൾ അത് മോഹൻലാൽ വിശ്വനാഥൻ നായർ എന്നാക്കിയിരിക്കുകയാണ് വാഹന രേഖകളിൽ. ആർ സി യിലെ പേരും വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ പേരും വ്യത്യാസമായതിനാൽ സേവനങ്ങളിൽ സാങ്കേതിക തടസം നേരിട്ടിരുന്നു. ഇതിന് ശേഷമാണ് പേര് മാറ്റിയത്.