കഴക്കൂട്ടത്ത് അരി കടത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. 240 ചാക്ക് അരിയുമായി പോയ ലോറിയാണ് പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിരത്തെ തുടർന്ന് ദേശീയപാതയിൽ വച്ചാണ് ലോറി പൊലീസ് കസ്റ്റഡിയെടുത്തത്. കസ്റ്റഡിയിൽ എടുത്തത് റേഷൻ അരിയാണോ എന്ന് പരിശോധിക്കാനായി സാമ്പിൾ ശേഖരിച്ചു.
ബാലരാമപുരത്ത് അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി
പാറശ്ശാല നിന്നും ആലപ്പുഴയിലെ മില്ലിലേക്ക് റേഷൻ അരി കടത്തുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാതയിൽ പരിശോധന നടത്തിയത്. ഇതിനിടെ ആണ് അറി പിടികൂടിയത്.